ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം നേട്ടവുമായി കേരള പോലീസ് - News4Max

Breaking

Post Top Ad

Saturday, 17 July 2021

ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം നേട്ടവുമായി കേരള പോലീസ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസിന് മറ്റൊരു നേട്ടംകൂടി. ലോകത്ത് ഏറ്റവുമധികം പിന്തുടർച്ചക്കാരുള്ള(ഫോളോവേഴ്‌സ്) സ്റ്റേറ്റ് പോലീസ് ഫെയ്‌സ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം വൺ മില്യൺ (പത്തു ലക്ഷം) ആരാധകരുള്ള ആദ്യത്തെ പോലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന നേട്ടവും കേരള പോലീസിനു സ്വന്തം. രാജ്യത്തെ പ്രധാന പോലീസ് സേനകളായ മുംബൈ പോലീസിനെയും ബെംഗളൂരു സിറ്റി പോലീസിനെയും പിന്നിലാക്കിയാണ് കേരള പോലീസിന്റെ ഈ മുന്നേറ്റം. രാജ്യാന്തര തലത്തിൽ ഇന്റർപോളിനും ന്യൂയോർക്ക് പോലീസിനും അഞ്ചുലക്ഷത്തിൽ താഴെമാത്രമാണ് ആരാധകരുള്ളത്.2018-ൽ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി. കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ പോലീസിന്റെ ബോധവത്കരണ പോസ്റ്റുകളും ചെറു വീഡിയോകളും വൻ ഹിറ്റുകളായി. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള മീഡിയ സെല്ലിൽ എ.എസ്.ഐ. കമൽനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്. ബിമൽ, പി.എസ്. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബി.ടി. അരുൺ, കെ. സന്തോഷ്, അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.

from mathrubhumi.latestnews.rssfeed https://ift.tt/3ktPlyC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages