ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സുപ്രിംകോടതി ആക്ഷേപം. ഉത്തരവുകള്‍ കെെമാറാന്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി വ്യതമാക്കവേ ആണ് സുപ്രിം കോടതിയുടെ പരാമര്‍ശം.
സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്തിൽ മോചനം വൈകിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടൽ. ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദേശം നൽകി. ജയിലുകളിൽ മതിയായ ഇന്റർനെറ്റ് സൗകര്യമുണ്ടോ എന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും വിവരം നൽകണമെന്നും നിർദ്ദേശിച്ചു. സുപ്രീംകോടതിയുടെ നടപടി ഏറെ പുരോഗമനപരമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
The post ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ട അവസ്ഥ; ജയിലുകളിൽ ഇലക്ട്രോണിക് സംവിധാനം വേണമെന്ന് സുപ്രീംകോടതി appeared first on Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/3hKYUap
via IFTTT
No comments:
Post a Comment