കൊച്ചി: ‘എത്രയായാലും നീ ഒരു പെണ്ണല്ലേ....’ എന്നു തുടങ്ങി സ്ത്രീകളെ പല തരത്തിൽ അവഹേളിക്കുന്ന ഡയലോഗുകൾ കൊണ്ട് സമൃദ്ധമാണ് മലയാള സിനിമ. ഇത്തരം സംഭാഷണങ്ങളോടും മനോഭാവത്തോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’. പ്രഖ്യാപിക്കുന്നത് സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ്. സ്ത്രീവിരുദ്ധ ചിന്തകളുടെ പൊളിച്ചെഴുത്തുകളാണ് ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെപ്പിൽ പ്രധാനം എന്ന തിരിച്ചറിവിൽനിന്നാണ് അക്ഷരാർഥത്തിലുള്ള പൊളിച്ചെഴുത്ത് പ്രോത്സാഹനവുമായി വകുപ്പ് രംഗത്തിറങ്ങുന്നത്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ പൊളിച്ചെഴുതുന്നതിൽ മത്സരം നടത്തുകയാണ് വകുപ്പ്. സുപരിചിതമായ സ്ത്രീവിരുദ്ധ മൊഴികളുടെ പൊളിച്ചെഴുത്തുകൾക്ക് വേഗം പ്രചാരം കിട്ടുമെന്നും ആശയം കൃത്യമായി പകരുമെന്നുമുള്ള തിരിച്ചറിവിലാണിത്. സ്ത്രീവിരുദ്ധ ഡയലോഗുകൾ പൊളിച്ചെഴുതി വകുപ്പിന്റെ സമൂഹ മാധ്യമ പേജുകളിൽ കമന്റ് ചെയ്യാനാണ് നിർദേശം. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുകയും രചയിതാക്കൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുകയും ചെയ്യും.അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അത് അംഗീകരിക്കാത്തവരോട് ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്നുമുള്ള പ്രചാരണവുമായി നേരത്തേ വനിത ശിശുവികസന വകുപ്പ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ‘സ്ത്രീ ആയതിന്റെ പേരിൽ ഇനി ഒന്നിനോടും വിട്ടുവീഴ്ച വേണ്ട’ എന്ന് ഓരോ സ്ത്രീയെയും ഓർമിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുമാണ് വനിതാ ശിശുവികസന വകുപ്പിന്റെ ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2TjEbkM
via IFTTT
Post Top Ad
Saturday, 17 July 2021
മാറ്റുവിൻ സ്ത്രീവിരുദ്ധ ചിന്തകൾ: ഇനിയില്ല വിട്ടുവീഴ്ച
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment