ഹൈദരാബദിൽ  മലയാളി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ - News4Max

Breaking

Post Top Ad

Wednesday, 2 October 2019

ഹൈദരാബദിൽ  മലയാളി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്.സുരേഷാണു മരിച്ചത്. ഹൈദരാബദ് അമീർ പേട്ടിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് സുരേഷിന്റെ താമസം. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ഹൈദരാബാദിൽ സ്ഥിരതാമസക്കാരനാണ് സുരേഷ്. 2005ലാണ് ഭാര്യ ചെന്നൈയിലേക്കു സ്ഥലംമാറ്റം ലഭിച്ചു പോയത്. മകൻ യുഎസിലും മകള്‍ ഡൽഹിയിലുമാണ്



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2oqsbhi
via IFTTT

No comments:

Post a Comment

Post Bottom Ad

Pages