മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ കിതപ്പ് തുടരുന്നു. സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണബ്യുവിൽ ബെൽജിയം ക്ലബ്ബ് ബ്രൂഗ്ഗിനെതിരേ സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു ചാമ്പ്യൻസ് ലീഗ് വമ്പന്മാർ. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. റയലിന്റെ മൈതാനത്ത് ഒമ്പതാം മിനിറ്റിൽ തന്നെ ബ്രൂഗ്ഗ് ലീഡെടുത്തു. ഇമ്മാനുവൽ ബോണവെഞ്ച്വറിന്റെ ഗോൾ വാർ പരിശോധിച്ച ശേഷമാണ് റഫറി അനുവദിച്ചത്. ആദ്യ പകുതി അവസാനിക്കാൻ ആറു മിനിറ്റ് ബാക്കിനിൽക്കെ ബോണവെഞ്ച്വർ രണ്ടാമതും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ഗോൾ കീപ്പർ കുർട്ടോയിസിനു പകരം ആരിയോളയേയും നാച്ചോയ്ക്ക് പകരം മാഴ്സലോയേയും സിദാൻ കളത്തിലിറക്കി. ആദ്യ മത്സരത്തിൽ പി.എസ്.ജിയോട് തോറ്റ റയൽ മറ്റൊരു തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ ബെൻസേമയുടെ ക്രോസിൽ തലവെച്ച് സെർജിയോ റാമോസ് റയലിനായി ഒരു ഗോൾ മടക്കി. ഇതിനിടെ 84-ാം വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രൂഗ്ഗ് ക്യാപ്റ്റൻ റൂഡ് വോർമറിന് ചുവപ്പുകാർഡ് ലഭിച്ചു. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്ന് കാസെമിറോ റയലിന് സമനിലനേടിക്കൊടുത്തു. Content Highlights:Real Madrid's Champions League fate in balance after draw with Club Brugge
from sports rss feed https://ift.tt/2ojYcaY
via IFTTT
Post Top Ad
Wednesday, 2 October 2019
സാന്തിയാഗോ ബെര്‍ണബ്യുവില്‍ റയലിനെ വിറപ്പിച്ച് ക്ലബ്ബ് ബ്രൂഗ്ഗ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment