ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം. 'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗിൽ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലായിരുന്നു പ്രതിഷേധം. ഹിന്ദി അടിച്ചേൽപ്പിക്കലായിരുന്നു എതിർപ്പിനു പ്രധാന കാരണം. ഇതിനെ പ്രതിരോധിക്കാൻ 'വെൽക്കം മോദി' ഹാഷ് ടാഗുമായി ബി.ജെ.പി. അനുഭാവികളും രംഗത്തെത്തി. ഇതേസമയം തമിഴ് ഭാഷയെ പുകഴ്ത്തിക്കൊണ്ടായിരുന്നു മദ്രാസ് ഐ.ഐ.ടി.യിലെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. തമിഴ്, ലോകത്തെതന്നെ ഏറ്റവും പഴയ ഭാഷകളിലൊന്നാണെന്നു പറഞ്ഞ മോദി ഇക്കാര്യം താൻ യു.എസിൽ നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചത് സൂചിപ്പിച്ചു. തമിഴ്നാട്ടിൽ മുമ്പും 'ഗോബാക്ക് മോദി' പ്രതിഷേധം നടന്നിട്ടുണ്ട്. ജനുവരിയിൽ മധുരയിൽ എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴും 'ഗോബാക്ക് മോദി' പ്രതിഷേധം ശക്തമായിരുന്നു. ഗജ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കുന്നില്ല, തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പു സംസ്കരണശാലയ്ക്ക് അനുകൂല നിലപാടു സ്വീകരിച്ചു എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. കഴിഞ്ഞവർഷം ഏപ്രിലിൽ പ്രതിരോധ എക്സ്പോ ഉദ്ഘാടനം ചെയ്യാൻ മോദി മഹാബലിപുരത്ത് എത്തിയപ്പോൾ കാവേരി വിഷയത്തിലെ കേന്ദ്ര നയത്തിനെതിരെ ഗോബാക്ക് മോദി പ്രതിഷേധം അരങ്ങേറി. അന്നു സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം കൂടാതെ കറുത്തബലൂണുകൾ പറത്തി വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. രാജ്യത്തു ഹിന്ദി വ്യാപകമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ ഉടനീളം പ്രതിഷേധമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഗോ ബാക്ക് മോദി പ്രതിഷേധം. Content Highlights:PM Narendra Modi Tamil
from mathrubhumi.latestnews.rssfeed https://ift.tt/2nesf3y
via IFTTT
Post Top Ad
Tuesday, 1 October 2019
സാമൂഹികമാധ്യമങ്ങളിൽ ‘ഗോ ബാക്ക്’ പ്രതിഷേധം: തമിഴിനെ പുകഴ്‌ത്തി മോദി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment