ആൻഫീൽഡ്: ആൻഫീൽഡിൽ വിരുന്നെത്തിയ ഓസ്ട്രിയൻ ക്ലബ്ബ് റെഡ്ബുൾ സാൽസ്ബർഗ്, ലിവർപൂളിനെ ഒപ്പത്തിനൊപ്പം നിന്ന് വിറപ്പിച്ച ശേഷം കീഴടങ്ങി. ഒരു ഘട്ടത്തിൽ 3-3 ന് സമനിലയിലാകുമെന്ന മത്സരം മുഹമ്മദ് സലായുടെ ഗോളിലൂടെ ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ഏഴു ഗോളുകളാണ് പിറന്നത്. സലാ ഇരട്ട ഗോളുകളുമായി തിളങ്ങി. ഒമ്പതാം മിനിറ്റിൽ സാദിയോ മാനേ, 25-ാം മിനിറ്റിൽ ആൻഡ്രു റോബേർട്ട്സൺ, 36-ാം മിനിറ്റിൽ മുഹമ്മദ് സലാ എന്നിവർ സ്കോർ ചെയ്തപ്പോൾ ലിവർപൂൾ 3-0 ന്റെ ആധിപത്യം നേടിയതായിരുന്നു. എന്നാൽ പിന്നീട് സാൽസ്ബർഗിന്റെ പോരാട്ടവീര്യത്തിനാണ് ആൻഫീൽഡ് സാക്ഷ്യം വഹിച്ചത്. 39-ാം മിനിറ്റിൽ ഹ്വാങ് ലീ ചാനിലൂടെ സാൽസ്ബർഗ് ഒരു ഗോൾ മടക്കി. പിന്നീട് 56, 60 മിനിറ്റുകളിൽ വെറും നാലു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടു ഗോളുകളുമായി അവർ ഒപ്പമെത്തി. താകുമി മിനാമിനോയും, എർലിങ് ഹലാൻഡുമായിരുന്നു സ്കോറർമാർ. പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പൊരുതി. ഒടുവിൽ 69-ാം മിനിറ്റിൽ സലായിലൂടെ ലീഡെയുത്ത ലിവർപൂൾ പിന്നീട് ശക്തമായ പ്രതിരോധത്തിലൂടെ വിജയം പിടിക്കുകയായിരുന്നു. ഗ്രൂപ്പിൽ ലിവർപൂളിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ അവർ നാപ്പോളിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റിരുന്നു. ആദ്യ മത്സരത്തിൽ ഗെൻകിനെ ആറു ഗോളുകൾക്ക് തകർത്തായിരുന്നു സാൽസ്ബർഗിന്റെ മുന്നേറ്റം. Content Highlights:Champions League Liverpool beat Salzburg
from sports rss feed https://ift.tt/2oIUyYc
via IFTTT
Post Top Ad
Thursday, 3 October 2019
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ വിറപ്പിച്ച് റെഡ്ബുള്‍ സാല്‍സ്ബര്‍ഗ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment