ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഈ സീസണിലെ ആദ്യ ജയവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഇന്റർ മിലാനെതിരേ തുടക്കത്തിൽ ഗോൾ വഴങ്ങിയ ശേഷമാണ് ബാഴ്സഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബാഴ്സയുടെ വിജയം. സ്വന്തം തട്ടകത്തിൽ വിജയം സ്വന്തമാക്കിയത്.ഇരട്ട ഗോളുകളുമായി തിളങ്ങിയ ലൂയിസ് സുവാരസാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബാഴ്സയെ ഞെട്ടിച്ച് ഇന്റർ ക്യാമ്പ്നൗവിൽ മുന്നിലെത്തി. സാഞ്ചസിന്റെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനസാണ് ബാഴ്സയുടെ വലകുലുക്കിയത്. ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ടിച്ച ഇന്ററിന് ലീഡ് നിലനിർത്താനുമായി. 58-ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ഒപ്പമെത്തി. 53-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആർതുറോ വിദാലിന്റെ പാസിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ. മികച്ചൊരു വോളിയിലൂടെ സുവാരസ് പന്ത് വലയിലെത്തിച്ചു. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ ലയണൽ മെസ്സി ഇന്റർ ഡിഫൻഡർമാരെ കബളിപ്പിച്ച് നൽകിയ പാസിൽ നിന്ന് 84-ാം മിനിറ്റിൽ സുവാരസ് ബാഴ്സയുടെ വിജയഗോൾ നേടി. കഴിഞ്ഞ 33 ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ പരാജയമില്ലാതെ പൂർത്തിയാക്കാനും ബാഴ്സയ്ക്കായി. ആദ്യ മത്സരത്തിൽ ബാഴ്സ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു. ബൊറൂസ്സിയ രണ്ടാം മത്സരത്തിൽ സ്ലാവിയ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. ഗ്രൂപ്പ് എഫിൽ ബൊറൂസ്സിയക്ക് പിറകിൽ രണ്ടാമതാണ് ബാഴ്സ. ഇരു ടീമുകൾക്കും നാലു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോൾശരാശരിയാണ് ബൊറൂസ്സിയക്ക് തുണയായത്. Content Highlights:Champions League Luis Suarez at the double to rescue Barcelona
from sports rss feed https://ift.tt/2oB13wv
via IFTTT
Post Top Ad
Thursday, 3 October 2019
ഇരട്ട ഗോളുകളുമായി സുവാരസ്; ഇന്ററിനെ തകര്‍ത്ത് ബാഴ്സ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment