ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ - News4Max

Breaking

Post Top Ad

Wednesday, 2 October 2019

ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ

എസ് സുരേഷ് ഹൈദരാബാദ്: ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാർട്ട്മെന്റിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസിൽ വിവരമറിയിച്ചു. അവർ വാതിൽ കുത്തിത്തുറന്നപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. ഭാര്യ ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയാണ്. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകൻ യു.എസിലും മകൾ ഡൽഹിയിലുമാണ്. Content highlights:National Remote Sensing Centre Scientist found murdered in Hyderabad Flat

from mathrubhumi.latestnews.rssfeed https://ift.tt/2mMilpP
via IFTTT

No comments:

Post a Comment

Post Bottom Ad

Pages