തിരുവനന്തപുരം: സംസ്ഥാനത്ത് തീരപരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത് ജില്ലകളിൽ തീരദേശനിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം ചേർന്ന പരിസ്ഥിതിവകുപ്പിന്റെയും തീരദേശപരിപാലന വിദഗ്ധരുടെയും യോഗം തീരുമാനിച്ചു. പട്ടിക നാലുമാസത്തിനുള്ളിൽ സമർപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി ടോംജോസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെ കണക്കെടുക്കുമ്പോൾ അവയുടെ സ്വഭാവമനുസരിച്ച് തരംതിരിച്ച് പട്ടിക തയ്യാറാക്കും. ഭാവിയിൽ മറ്റു നടപടികൾക്കു വിധേയമാക്കേണ്ടിവന്നാൽ അതിന്റെ പ്രത്യാഘാതം ഉൾപ്പെടെ ഈ റിപ്പോർട്ടിൽ വിശദമാക്കും. സുപ്രീംകോടതിയുടെ നിർദേശമനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇത് കോടതിയിൽ നൽകും. പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. തീരദേശനിയമം ലംഘിച്ച് ഭൂമിയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെയും കണ്ടൽക്കാട് ഉൾപ്പെടെയുള്ളവ നശിപ്പിച്ചതിന്റെയും വിവരങ്ങളും ശേഖരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികയാണു തയ്യാറാക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയാണ് ആറ് കോർപ്പറേഷനുകൾ, 36 മുനിസിപ്പാലിറ്റികൾ, 245 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നത്. ഇതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉപഗ്രഹഭൂപടത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച് ഒാരോ സ്ഥലത്തെയും നിയമംലംഘിച്ചുള്ള കെട്ടിടങ്ങളുടെ തരംതിരിച്ച് ഒറ്റനില കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ, വൻകിട പാർപ്പിടസമുച്ചയങ്ങൾ എന്നിങ്ങനെ കണക്ക് തയ്യാറാക്കും. കടുത്ത നിയമലംഘനങ്ങൾ ബോധ്യപ്പെടുന്നവ പ്രത്യേകം രേഖപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള രേഖകളും പരിശോധിക്കും. കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയ തീയതി, പൂർത്തിയാക്കി നമ്പർനൽകിയ തീയതി എന്നീ വിവരങ്ങളും ഉൾപ്പെടുത്തും. സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800-ഓളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ട സാഹചര്യമുണ്ടെന്നാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. സുപ്രീംകോടതി റിപ്പോർട്ട് തേടിയതിനെത്തുടർന്നുള്ള പ്രാഥമികവിലയിരുത്തലിലാണ് ഇക്കാര്യം ബോധ്യമായത്. വിശദമായ പരിശോധന നടത്തുമ്പോൾ എണ്ണത്തിൽ വൻവർധനയുണ്ടായേക്കാമെന്നും കരുതുന്നു. content highlights:list of buildings constructed by violating coastal law should be completed soon
from mathrubhumi.latestnews.rssfeed https://ift.tt/2oAxU4y
via IFTTT
Post Top Ad
Thursday, 3 October 2019
തീരനിയമം ലംഘിച്ചവയുടെ പട്ടിക നാലുമാസത്തിനകം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment