കൊച്ചി ഷിപ്‌യാഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ വന്‍കിട വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ കേസ് എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുത്തു. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് എന്‍ഐഎ കേസന്വേഷണം ഏറ്റെടുക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു.
അട്ടിമറി ഉള്‍പ്പെടെയുള്ള വശങ്ങള്‍ അന്വേഷിക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനു പിന്നാലെയാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നത്. സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണ് മോഷണം പോയത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2lA8ZwQ
via IFTTT
No comments:
Post a Comment