മാലിന്യ സംസ്കരണ രംഗത്തു ഗുരുതര വീഴ്ച വരുത്തിയതിനു തിരുവനന്തപുരം കോർപറേഷനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 14.59 കോടി രൂപ പിഴയിട്ടു. കേരളത്തിൽ ഇതാദ്യമായാണു മാലിന്യസംസ്കരണ രംഗത്തെ വീഴ്ചകൾക്കു തദ്ദേശ സ്ഥാപനത്തിന് ഇത്രയും വലിയ പിഴയിടുന്നത്.
കേന്ദ്ര ഗ്രീൻ ട്രൈബ്യൂണൽ ചട്ടപ്രകാരം പരിസ്ഥിതി നഷ്ടപരിഹാരമായാണു പിഴയിട്ടത്. കഴിഞ്ഞ വർഷം നവംബർ 22 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള പിഴയാണിത്. വിളപ്പിൽശാലയിലെ പ്ലാന്റ് അടച്ചുപൂട്ടിയതോടെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിലും സംസ്കരണത്തിലും കോർപറേഷൻ ഗുരുതര അലംഭാവം കാണിക്കുന്നതായി ബോർഡിന്റെ നോട്ടിസിൽ പറയുന്നു.
നഗരങ്ങളിലെ ശുചിത്വത്തിന്റെ നിലവാരമറിയാൻ കേന്ദ്ര സർക്കാർ നടത്തിയ സർവേയിൽ 425 നഗരങ്ങളിൽ 365–ാം സ്ഥാനമാണു തിരുവനന്തപുരത്തിനു ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. നോട്ടിസിനു 15 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2luFdcD
via IFTTT
No comments:
Post a Comment