ന്യൂഡൽഹി: പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസും (ഐ.സി.ആർ.സി.) സംയുക്തമായി നൽകുന്ന ദേശീയ ഫോട്ടോഗ്രഫി പുരസ്കാരത്തിന് മാതൃഭൂമി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദ് അർഹനായി. മലയാള മനോരമയിലെ റിജോ ജോസഫുമായി അദ്ദേഹം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. മലയാള മനോരമയിലെ റിങ്കുരാജിന് രണ്ടാംസ്ഥാനവും ദീപികയിലെ ബിബിൻ സേവ്യറിന് മൂന്നാംസ്ഥാനവും ലഭിച്ചു. ‘ഇംപാക്ട് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ഓൺ ഹ്യൂമാനിറ്റേറിയൻ’ എന്ന വിഷയത്തിലാണ് പുരസ്കാരം. ഡൽഹിയിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് ലഡാക്ക് സ്ഥാപകൻ സോനം വാങ്ചുക്ക് പുരസ്കാരം സമ്മാനിച്ചു. പി.ഐ.ഐ. ചെന്നൈ ഡയറക്ടർ ശശി നായർ, ഇന്ത്യാ സയൻസ് വയർ എം.ഡി. ദിനേശ് ശർമ, മുതിർന്ന മാധ്യമപ്രവർത്തകരായ റിന മുഖർജി, സരിത ബ്രാറ എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2ngsQl3
via IFTTT
Post Top Ad
Saturday, 28 September 2019
പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് ഇന്ത്യ-ഐ.സി.ആർ.സി. ദേശീയ പുരസ്‌കാരം ജി. ശിവപ്രസാദിന്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment