മുംബൈ: പാൻകാർഡ് ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്റ്റംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലായിൽ അവതരിപ്പിച്ച ബജറ്റിൽ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്ടോബർ ഒന്നുമുതൽ പ്രവർത്തനരഹിതമാകും.പാൻനമ്പർ പ്രവർത്തനരഹിതമായാലുള്ള നടപടികൾ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോർഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, പാൻനമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേൺ നൽകാൻ ആധാർനമ്പർ നൽകിയാൽമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇവർക്ക് പാൻ ഇല്ലെങ്കിൽ ആധാറിൽ നിന്നുള്ള വിവരങ്ങൾപ്രകാരം പാൻനമ്പർ നൽകുമെന്ന് ബജറ്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.പാൻനമ്പർ ആധാർകാർഡുമായി ബന്ധിപ്പിക്കുന്നതിന് ആദ്യമായി നിർദേശം വന്നത് 2017-ലാണ്. തുടർന്ന് പലവട്ടം തീയതി നീട്ടിനൽകി. നിലവിൽ ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നവരാണെങ്കിൽ മിക്കവാറും പാൻകാർഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവർക്ക് https://ift.tt/1dxxFKf എന്ന പോർട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ൽ ‘ലിങ്ക് ആധാർ’ ഓപ്ഷൻ ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2lLEgwR
via IFTTT
Post Top Ad
Saturday, 28 September 2019
പാൻ ആധാറുമായി ബന്ധിപ്പിക്കാൻ മൂന്നുദിവസംകൂടി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment