‘നീന്തല്‍ പരിശീലനം തുടങ്ങി’; ഇസയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ - News4Max

Breaking

Post Top Ad

Friday, 27 September 2019

‘നീന്തല്‍ പരിശീലനം തുടങ്ങി’; ഇസയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിനവും ഒന്നിനൊന്ന് സ്പെഷ്യലാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ദിനങ്ങളെ സ്പെഷ്യലാക്കുന്നത്. കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇസയുടെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ. സ്വന്തം പേരെഴുതിയ കുപ്പായം ധരിച്ച്, കമിഴ്ന്നു കിടന്ന് നീന്തുന്ന ഇസയുടെ ചിത്രമാണ് കുഞ്ചാക്കോ പങ്കുവെച്ചത്. ‘നീന്തല്‍ പരിശീലനം തുടങ്ങി’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

View this post on Instagram

Swimming 🏊🏼 lessons started!!!🏁

A post shared by Kunchacko Boban (@kunchacks) on

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2m1aNiG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages