യുഡിഎഫ് ശക്തി കേന്ദ്രമായ രാമപുരത്ത് എല്‍ഡിഎഫ് മുന്നേറ്റം; ബിജെപി എല്‍ഡിഎഫിന് വോട്ടുമറിച്ചെന്ന് ജോസ് ടോം, മാണി സി കാപ്പന്‍ 2190 ​വോട്ടിന് മുന്നില്‍ - News4Max

Breaking

Post Top Ad

Friday, 27 September 2019

യുഡിഎഫ് ശക്തി കേന്ദ്രമായ രാമപുരത്ത് എല്‍ഡിഎഫ് മുന്നേറ്റം; ബിജെപി എല്‍ഡിഎഫിന് വോട്ടുമറിച്ചെന്ന് ജോസ് ടോം, മാണി സി കാപ്പന്‍ 2190 ​വോട്ടിന് മുന്നില്‍

കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാലാ ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരത്ത് എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫിനും ബിജെപിയ്ക്കും വോട്ടുകള്‍ ഏറെയുള്ള രാമപുരം പഞ്ചായത്തില്‍ 22 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍  മുന്നില്‍. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ശക്തമായ മുന്‍ തൂക്കം കിട്ടിയ പഞ്ചായത്താണ് രാമപുരം. നോട്ടയ്ക്ക് രാമപുരത്ത് 64 വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.

മാണി സി കാപ്പന് 11188 വോട്ടുകള്‍ കിട്ടിയപ്പോള്‍ ജോസ് ടോമിന് 8998 വോട്ടുകളും എന്‍ ഹരിക്ക് 3900 വോട്ടുകളുമാണ് ഇവിടെ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്‍ 4440 വോട്ടുകള്‍ നേടിയ പഞ്ചായത്താണ് രാമപുരം. കഴിഞ്ഞ തവണ ആദ്യ റൗണ്ട് വോട്ടെണ്ണം പൂര്‍ത്തിയാകുമ്പോള്‍ 300 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലായിരുന്നു. യുഡിഎഫിന് വലിയ വോട്ടു ചോര്‍ച്ചയുണ്ടൊയെന്നും ബിജെപി എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ചെന്നുമാണ് ജോസ് ടോം ആരോപിച്ചു. ബിജെപിയ്ക്ക് വാര്‍ഡ് മെമ്പറന്മാരും മറ്റുമുള്ള രാമപുരത്ത് ബിജെപിയ്ക്ക് ശക്തമായ വോട്ട് അടിത്തറയുണ്ട്. ഇവിടെ 2000 ന് അടുത്ത് വോട്ടുകളാണ് എന്‍ ഹരിക്ക് കിട്ടിയത്.

ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളായിരുന്നു. തപാല്‍ വോട്ടിലെ ആകെ 15 എണ്ണത്തില്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. സര്‍വീസ് വോട്ടുകളിലും രണ്ടെണ്ണം അസാധുവായിരുന്നു. രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പാലായില്‍ ആകെ പോള്‍ ചെയ്തത്. പതിവ് തെറ്റിച്ച് സാവധാനമാണ് വോട്ടെണ്ണല്‍ നടന്നത്. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും.

എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്‌സരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി മാണിസി കാപ്പന്‍ ഒന്നാമതും എന്‍ ഹരി രണ്ടാമതും വരുമ്പോള്‍ ഏഴാമതാണ് യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം വരുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാല, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നിങ്ങനെ 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 22 ബൂത്തുകള്‍ വരുന്ന രാമപുരം ഏറെ നിര്‍ണ്ണായകമാകും.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2lyu1vN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages