ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകൾക്ക് നൽകുന്ന ഡി.എസ്.സി. പുരസ്കാരത്തിന്റെ ആദ്യപട്ടിക പുറത്തെത്തി. മലയാളത്തിൽനിന്ന് ടി.ഡി. രാമകൃഷ്ണൻ പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പട്ടികയിൽ ഉൾപ്പെട്ടത്. 15 പുസ്തകങ്ങളുടെ പട്ടികയിൽ മൂന്നെണ്ണം വിവർത്തന പുസ്തകങ്ങളാണ്. ടി.ഡി. രാമകൃഷ്ണന് പുറമേ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ ( എ ലോൺലി ഹാർവെസ്റ്റ് ), ബംഗാളി സാഹിത്യകാരൻ മനോരഞ്ജൻ ബ്യാപാരി ( ദെയർ ഈസ് ഗൺപവർ ഇൻ ദി എയർ )എന്നിവരുടെ പുസ്തകങ്ങളുടെ വിവർത്തനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്. അകിൽ കുമാരസ്വാമി ( ഹാഫ് ഗോഡ്സ്), അമിതാ ഭാഗ്ചി ( ഗാഫ് ദി നൈറ്റ് ഈസ് ഗോൺ), ദേവി എസ്. ലാസ്കർ ( ദി അറ്റ്ലസ് ഓഫ് റെഡ്സ് ആൻഡ് ബ്യൂസ്), ഫാത്തിമ ഭൂട്ടോ ( ദി റൺഎവേസ്), ജമിൽ ജാൻ കൊച്ചൈ ( 99 നൈറ്റ്സ് ഇൻ ലോഗർ), മാധുരി വിജയ് ( ദി ഫാർ ഫീൽഡ്സ്), മിർസ വഹീദ് ( ടെൽ ഹെയർ എവരിതിങ്), നദീം സമൻ ( ഇൻ ദി ടൈം ഓഫ് അതേഴ്സ്) , രാജ്കൽ ഝാ ( ദി സിറ്റി ആൻഡ് ദി സീ), സാദിയ അബ്ബാസ് ( ദി എംറ്റി റൂം), സുഭാംഗി സ്വരൂപ് ( ലാറ്റിറ്റിയൂഡ്സ് ഓഫ് ലോംഗിങ് ), തോവ റെയ്ച് ( മദർ ഇന്ത്യ ) എന്നിവരാണ് പട്ടകയിൽ ഉൾപ്പെട്ട മറ്റുള്ളവർ. ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. 15 പേരിൽ ഏഴ് പേർ വനിതകളാണ്. അത്ര തന്നെ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 42 പ്രസാധകരുടെ 90 പുസ്തകങ്ങളാണ് ഇക്കുറി പരിഗണിച്ചത്. നവംബർ 6ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിൽ വച്ചാണ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. 25000 ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരത്തിന്റെ ജേതാവിനെ ഡിസംബർ 16ന് ഐഎംഇ നേപ്പാൾ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രഖ്യാപിക്കും. Content Highlights:DSC Prize for South Asian Literature longlist announced. T.D. Ramakrishnan,Perumal Murugan, Rajkamal Jha and Fatima Bhutto are among the 15 authors in the longlist
from mathrubhumi.latestnews.rssfeed https://ift.tt/2lAJewo
via IFTTT
Post Top Ad
Friday, 27 September 2019
ഡി.എസ്.സി. പുരസ്കാരത്തിന്റെ ആദ്യപട്ടിക പുറത്ത്; ടി.ഡി. രാമകൃഷ്ണന്‍ പട്ടികയില്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment