പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു.അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വിജയരപ്രതീക്ഷയുണ്ട്. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കുമ്മനം വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തത് ബി.ജെ.പി ക്യാംപില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nzB1ZR
via IFTTT
No comments:
Post a Comment