പാലാ വിധിക്കായി കണ്ണുംനട്ട് കേരളം; ഒരുക്കങ്ങള്‍ തുടങ്ങി, പ്രതീക്ഷയില്‍ മുന്നണികള്‍ - News4Max

Breaking

Post Top Ad

Friday, 27 September 2019

പാലാ വിധിക്കായി കണ്ണുംനട്ട് കേരളം; ഒരുക്കങ്ങള്‍ തുടങ്ങി, പ്രതീക്ഷയില്‍ മുന്നണികള്‍

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആരംഭിച്ചു. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ടിന്വോട്ടെണ്ണി തുടങ്ങും. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക. ഇതു പൂർത്തിയായശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികൾ പള്ളികളിലെത്തി പ്രാർഥന നടത്തി. പതിനായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർഥി മാണി സി.കാപ്പൻ പറഞ്ഞു.കേരള കോൺഗ്രസിലെ തർക്കം തനിക്ക് അനുകൂലമായി. ഇടതുമുന്നണിയുടെ മുഴുവൻ വോട്ടുകളും പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാത്തതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണലിന്റെ തത്സമ വിവരങ്ങളും കൃത്യമായ ലീഡ് നിലയും mathrubhumi.com ലുണ്ടാകും. Content Highlights:pala byelection result today

from mathrubhumi.latestnews.rssfeed https://ift.tt/2n2c49a
via IFTTT

No comments:

Post a Comment

Post Bottom Ad

Pages