മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ രാവിലെ ഫ്‌ലാറ്റ് ഉടമകളുമായി സംസാരിക്കും. അതേസമയം തങ്ങള്‍ക്ക് സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ സാവകാശം വേണമെന്ന് ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിയുക പ്രായോഗികമല്ല. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 25 ലക്ഷം രൂപ എത്രയും പെട്ടന്ന് നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ പറയുന്നത്. മതിയായ സമയം തരാതെ ഒഴിയില്ലെന്ന പരാതിയില്‍ ഫ്‌ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങും.
ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്‌ലാറ്റുടമകളുമായി സംസാരിച്ച് പുനരധിവാസത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒക്ടോബര്‍ 3ന് മുന്‍പ് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും നഗരസഭ മുന്‍കൈയ്യെടുത്ത് ചെയ്തുകൊടുക്കും. ഒഴിയാനുള്ള സൌകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും.
ഒഴിപ്പിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിക്കുന്നതോടൊപ്പം താല്‍ക്കാലിക താമസ സൌകര്യം ഒരുക്കുന്ന ഫ്‌ലാറ്റുകളുടെ വാടക പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഒക്ടോബര്‍ 9ന് പൊളിക്കാനുള്ള കമ്പനിക്ക് ഫ്‌ലാറ്റുകള്‍ കൈമാറി 11ന് പൊളിക്കല്‍ ആരംഭിക്കും. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയായിരിക്കും ഫ്‌ലാറ്റുകള്‍ പൊളിക്കുക.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2m2fTLx
via IFTTT
No comments:
Post a Comment