അവാര്‍ഡ് വേദിയില്‍ ടൊവീനോയുടെ പുഷ്അപ്പ്; കാഴ്ച്ചക്കാരായി മോഹന്‍ലാലും പൃഥ്വിരാജും; വീഡിയോ - News4Max

Breaking

Post Top Ad

Sunday, 29 September 2019

അവാര്‍ഡ് വേദിയില്‍ ടൊവീനോയുടെ പുഷ്അപ്പ്; കാഴ്ച്ചക്കാരായി മോഹന്‍ലാലും പൃഥ്വിരാജും; വീഡിയോ

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ടോവിനോ തോമസ്. ഫിറ്റ്‌നസ് വീഡിയോകള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ നടന്‍ പങ്കുവെക്കാറുമുണ്ട് എന്നാല്‍ ഈ അടുത്തിടെ റെഡ് എഫ് എം ഫിലിം അവാര്‍ഡ് വേദിയിലെ ടൊവീനോയുടെ ലൈവ് എക്‌സസൈസ് വീഡിയോ വൈറലാകുകയാണ്.

വേദിയില്‍ വെച്ച് ഒരു മിനുട്ടില്‍ എത്ര പുഷപ്പ് വരെ എടുക്കുമെന്ന് ടോവിനോയോട് അവതാരിക ചോദിക്കുകയുണ്ടായി.50 എന്നായിരുന്നു ടോവിനോയുടെ മറുപടി.എന്നാല്‍ അത് ഒന്ന് കാണണ്ടേ എന്നായി അടുത്ത ചോദ്യം.

അങ്ങനെ വലിയൊരു സദസ്സിന് മുന്നില്‍ ഒരു മടിയും കൂടാതെ ടോവിനോ പുഷപ്പ് എടുത്തു.ലാലേട്ടന്‍,പൃഥ്വിരാജ്, ഷെയ്ന്‍ നിഗം,അനു സിത്താര,സംയുക്ത മേനോന്‍ തുടങ്ങിവരും ടൊവീനോയുടെ ഈ ഫിറ്റ്‌നസ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2mJmlY4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages