മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങളുള്ള ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് സംവിധായകന്‍ രഞ്ജിത്ത് പൊതുവേദിയില്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ മൃഗങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതിന്റെ നിരാക്ഷേപപത്രം(എന്‍ഒസി) കിട്ടാന്‍ ഇനി ഒരു കൈക്കൂലി നല്‍കേണ്ടി വരില്ലെന്ന് രഞ്ജിത്തിന് ഉറപ്പ് നല്‍കിയിരിക്കുകയാണ് മൃഗക്ഷേമ ബോര്‍ഡ് അധികൃതര്‍.
സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചാല്‍ ചിത്രീകരണത്തിനിടെ അവയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ മൃഗക്ഷേമ ബോര്‍ഡ് എന്‍ഒസി നല്‍കിയാലെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കൂ. എന്നാല്‍ സാക്ഷ്യപത്രം നല്‍കിയാലും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ബോര്‍ഡില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് രഞ്ജിത്ത് പൊതുവേദിയില്‍ ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ഡോ.നീലം രഞ്ജിത്തിനെ ഫോണില്‍ വിളിച്ചത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2O54aJp
via IFTTT
No comments:
Post a Comment