പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - News4Max

Breaking

Post Top Ad

Friday, 19 July 2019

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. കണ്‍വെന്‍ഷന്‍ സെന്ററിന് പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്ടിന്റെ അപാകതയും അശ്രദ്ധയും ആകാം കാരണമെന്നാണ് ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇടക്കാലത്ത് പുതിയ പ്ലാന്‍ സമര്‍പ്പിച്ചതും നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മാണരീതി മാറ്റിയതും പ്രശ്‌നമായെന്നാണ് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ജി അനില്‍ കുമാര്‍ പറയുന്നത്.

കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് സാജന്‍ പാറയില്‍ ജൂണ്‍ 18-നാണ് ആത്മഹത്യ ചെയ്തത്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്വമേധയാ ഹര്‍ജിയാക്കിയാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

അധികവിസ്തീര്‍ണമുള്ളതായിരുന്നു. പരിശോധനയ്ക്കുശേഷം 2015 ഒക്ടോബര്‍ 29-നു പ്ലാനിന് അംഗീകാരം നല്‍കി. 2017 നവംബര്‍ എട്ടിന് നഗരസഭയില്‍ ലഭിച്ച ഫോണ്‍സന്ദേശത്തെത്തുടര്‍ന്ന് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പിന്നീട് അപേക്ഷകന്‍ ആവശ്യപ്പെട്ടപ്രകാരം നഗരസഭയും ജില്ല ടൗണ്‍ പ്ലാനറും സംയുക്തപരിശോധന നടത്തി ജൂണ്‍ 14-ന് ചില അപാകങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 18-നാണ് സാജന്‍ ആത്മഹത്യചെയ്തത്.

ഉപാധികളോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജൂലായ് അഞ്ചിന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് വെള്ളടാങ്ക്, ഇന്‍സിനറേറ്റര്‍, ജനറേറ്റര്‍, എയര്‍കണ്ടീഷണര്‍ കംപ്രസര്‍ എന്നിവയുടെ സ്ഥാനം ആറുമാസത്തിനകം മാറ്റാനാവശ്യപ്പെട്ട് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് വിശദീകരണം.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2XT9l3q
via IFTTT

No comments:

Post a Comment

Post Bottom Ad

Pages