കര്‍ണാടക: സുപ്രീംകോടതി വിധി ഇന്ന് - News4Max

Breaking

Post Top Ad

Wednesday, 17 July 2019

കര്‍ണാടക: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: തങ്ങളുടെ രാജിക്കത്തു സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു കർണാടകത്തിലെ 15 വിമത എം.എൽ.എ.മാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച രാവിലെ 10.30-നു വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കോൺഗ്രസ്-ജെ.ഡി.എസ്. വിമതരുടെ ഹർജി പരിഗണിക്കുന്നത്. രാജിക്കാര്യത്തിൽ സ്പീക്കർ ആദ്യം തീരുമാനമെടുക്കണമെന്നു വിമത എം.എൽ.എ.മാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടു. എന്നാൽ, വിമതരെ അയോഗ്യരാക്കാനുള്ള പരാതിയിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നു സ്പീക്കർ കെ.ആർ. രമേഷ് കുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്വിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും വാദിച്ചു. എന്തുകൊണ്ടാണു രാജിക്കാര്യത്തിൽ തീരുമാനമെടുക്കാത്തതെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, രാജിയും അയോഗ്യതയും ഒന്നിച്ചുപരിശോധിച്ചുവരികയാണെന്നാണു സ്പീക്കർ മറുപടി നൽകിയത്. സ്പീക്കറുടെ തീരുമാനത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാവില്ലെന്ന് സിംഘ്വി വാദിച്ചപ്പോൾ, കഴിഞ്ഞവർഷം കോടതി അങ്ങനെ ചെയ്തപ്പോൾ താങ്കൾ എതിർത്തില്ലല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സ്പീക്കറോട് 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പുനടത്താൻ സുപ്രീംകോടതി കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതു സർക്കാർ രൂപവത്കരണ വിഷയമായിരുന്നുവെന്നും ഗവർണർ 15 ദിവസത്തെ സമയം നൽകിയതു തെറ്റാണെന്നുതോന്നിയതുകൊണ്ടാണ് സുപ്രീംകോടതി ഇടപെട്ടതെന്നും സിംഘ്വി പറഞ്ഞു. വിമതർക്കുവേണ്ടി മുകുൾ റോഹ്തഗി രാജിക്കത്തുനൽകിക്കഴിഞ്ഞാൽ 190-ാം വകുപ്പുപ്രകാരം അതാണ് ആദ്യം പരിഗണിക്കേണ്ടത്. അയോഗ്യതയ്ക്കുള്ള അപേക്ഷ നിലനിൽക്കുന്നുണ്ടോയെന്നതു വിഷയമല്ല. എം.എൽ.എ. ആയി തുടർന്നുകൊണ്ട് കൂറുമാറാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങളിലേക്കു തിരിച്ചുപോകണം. അത് അവകാശമാണ്. അതാണു സ്പീക്കർ ലംഘിക്കുന്നത്. രാജിവെച്ചുകഴിഞ്ഞാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാം, മന്ത്രിയുമാകാം. രാജിയും അയോഗ്യതയും വെവ്വേറെ കാണണം. നിശ്ചിതസമയത്തിനകം തീരുമാനമെടുക്കണമെന്ന് ഉയർന്ന കോടതികൾക്ക് സ്പീക്കറോടു നിർദേശിക്കാവുന്നതാണ്. യെദ്യൂരപ്പയോടു കർണാടക നിയമസഭയിൽ വിശ്വാസം തെളിയിക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സ്പീക്കർക്കുവേണ്ടി സിംഘ്വി രാജിവെക്കുന്നതിന് മുമ്പുതന്നെ എം.എൽ.എ.മാരെ അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. എം.എൽ.എ.മാർ നേരിട്ടെത്തിയാണു രാജിക്കത്ത് കൈമാറേണ്ടത്. അതുസംഭവിച്ചത് ജൂലായ് 11-നു മാത്രമാണ്. നാല് എം.എൽ.എ.മാർ തന്നിട്ടുമില്ല. സ്പീക്കറെ കാണാൻ സാധിച്ചില്ലെന്നു പറയുന്നത് തെറ്റാണ്. കാണാൻ സമയം ചോദിച്ചിട്ടില്ല. രാജിയും അയോഗ്യതയും ഒന്നിച്ചുകാണേണ്ട വിഷയംതന്നെയാണ്. ഉദാഹരണത്തിന്, നാളെ വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കുമ്പോൾ ഒരു എം.എൽ.എ. ഇന്നു രാജിവെച്ചാൽ സർക്കാർതന്നെ താഴെവീണേക്കാം. ആ രാജിയെ അയോഗ്യതയായി കണക്കാക്കണം. കാരണം, അതു പാർട്ടിയുടെ താത്പര്യത്തിന് എതിരാണ്. മുഖ്യമന്ത്രിക്കുവേണ്ടി രാജീവ് ധവാൻ മറുഭാഗത്തിന്റെ തന്ത്രം വ്യക്തമായിക്കഴിഞ്ഞു. അവരുടെ ലക്ഷ്യംകൂടി പരിശോധിക്കണം. ഒറ്റയ്ക്കല്ല, കൂട്ടമായുള്ള രാജിയാണിത്. വിമതരുടെ ഹർജി സുപ്രീംകോടതി പരിഗണിക്കരുത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണ്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇത്തരം വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെടരുത്. Content Highlights: karnataka crisis; supreme court verdict

from mathrubhumi.latestnews.rssfeed https://ift.tt/30uygHo
via IFTTT

No comments:

Post a Comment

Post Bottom Ad

Pages