രാജ് കിരണ്‍ സാറാണ് നായകന്‍, ഞാന്‍ വില്ലനാണ്; പുതിയ ചിത്രം ഷൈലോക്കിനെക്കുറിച്ച് മമ്മൂട്ടി - News4Max

Breaking

Post Top Ad

Wednesday, 17 July 2019

രാജ് കിരണ്‍ സാറാണ് നായകന്‍, ഞാന്‍ വില്ലനാണ്; പുതിയ ചിത്രം ഷൈലോക്കിനെക്കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അജയ് വാസുദേവിന്റെ മൂന്നാമത്തെ മമ്മൂട്ടിയുമൊരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണിത്.

ഈ ചിത്രത്തില്‍ രാജ് കിരണ്‍ സര്‍ ആണ് നായകന്‍ എന്നും താനിതില്‍ വില്ലന്‍ ആണെന്നും മമ്മൂട്ടി പറയുന്നു. വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു തമിഴനായി രാജ് കിരണ്‍ ഈ ചിത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ നായിക ആയി എത്തുന്നത് പ്രശസ്ത നടി മീന ആണ്.

ചിത്രത്തിന്റെ ഷൂട്ട് ഓഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കും.നേരത്തെ അജയ് വാസുദേവ് ബോസ് എന്ന പേരിലുള്ള ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരോ മമ്മൂട്ടിയുടെ ലുക്കോ ഒഫീഷ്യല്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് അജയ് പറയുന്നത്.

നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്. കസബ, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ബാനര്‍ ആണ് ഗുഡ് വില്‍.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/32uLm9p
via IFTTT

No comments:

Post a Comment

Post Bottom Ad

Pages