തിരുവനന്തപുരം: ജനങ്ങളാണ് പരമാധികാരിയെന്ന് ഓർക്കണമെന്നും അവരുടെ പ്രശ്നങ്ങളാണ് ഫയലുകളുടെ രൂപത്തിൽ നമ്മുടെ മുന്നിലെത്തുന്നതെന്നും സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ദുഷിച്ച പ്രവണതകൾക്ക് അന്ത്യമുണ്ടാകുന്നുവെന്ന് നാടാകെ പ്രതീക്ഷിച്ചു. അത് നിരാശയായി മാറുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ തള്ളിവിടാൻ ആരും ശ്രമിക്കരുത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം ഒട്ടേറെ വികസനപ്രശ്നങ്ങളും ഫയലുകളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. അതിൽത്തന്നെ പാവപ്പെട്ടവരുടേതാണ് കൂടുതൽ- കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 46-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞദിവസം പോലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. കാര്യക്ഷമമായ സിവിൽ സർവീസാണ് നാട് ആഗ്രഹിക്കുന്നത്. സർക്കാർ അധികാരത്തിൽ വന്നയുടനെ സെക്രട്ടേറിയറ്റ് ജീവനക്കാരോടു ചില കാര്യങ്ങൾ പറഞ്ഞത് നാടാകെ ശ്രദ്ധിച്ചു. ഫയലിലെ ജീവിതത്തെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും നല്ലൊരു നീക്കം സംസ്ഥാനത്താകെ സംഭവിക്കാനിരിക്കുന്നുവെന്നു സന്തോഷിച്ചു. പക്ഷേ, പൂർണമായി അഭിമാനിക്കത്തക്ക നില വന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യത്തിൽ പ്രധാനപ്പെട്ട സംഘടന എന്ന നിലയ്ക്ക് വഹിച്ച പങ്ക് എന്താണെന്നു സ്വയം വിമർശനവും പരിശോധനയുമുണ്ടാകണം. ഈ പരിശോധന സർവീസ് മേഖലയിലുള്ള ഓരോ സംഘടനയും നടത്തിയാൽ ഫലമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളാണ് ഓഫീസുകളും ജീവനക്കാരും എന്നു മറന്നുപോകരുത്. ജീവനക്കാർക്ക് പ്രശ്നങ്ങളുണ്ടാകും. അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് സംസ്ഥാനത്തുള്ളത്. അതുമാത്രം മതിയോ? അതുകൊണ്ട് എല്ലാമായോ? വെറും ആനുകൂല്യങ്ങളും അവകാശങ്ങളും നേടാൻ മാത്രമാണോ മുൻഗണന നൽകേണ്ടത്? ജനസേവനത്തെപ്പറ്റി സ്വന്തം അംഗങ്ങളെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിനു ചുമതലയുണ്ടെന്നു മറക്കരുത്- മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമുള്ള ചുമതലകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ശ്രമം പലരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നു. അങ്ങനെ മാറരുതെന്നു പറയാൻ ആളുവേണം. രാജ്യത്തിന്റെ ഭാവിക്ക് ശരിയായ രീതിയിലാണോ നിലപാടെടുക്കുന്നതെന്നു പരിശോധിക്കണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടാനായെങ്കിലും ചിലയിടത്ത് അതിന്റെ അംശം ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തിന്റെ പുനർനിർമിതിക്കു സഹായവുമായി വരുന്നവരുടെ മനംമടുപ്പിക്കുന്ന ചിലരുടെ സമീപനം ഗുണകരമാകില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫയൽ തീർപ്പാക്കാൻ അദാലത്ത് കെട്ടിക്കിടക്കുന്ന ഫയലുകളിൽ പ്രത്യേക അദാലത്തുകൾ നടത്തി അതിവേഗം തീർപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫയലുകളുടെ എണ്ണത്തിന്റെ ബാഹുല്യം പരിഗണിച്ചാണിത്. ഇങ്ങനെ തീർപ്പാക്കലിന് മൂന്നുമാസത്തെ സമയമാണ് നിശ്ചയിച്ചിട്ടുള്ളത്. Content Highlights:cm pinarayi vijayans reminder to secretariat employees
from mathrubhumi.latestnews.rssfeed https://ift.tt/2XNHn9s
via IFTTT
Post Top Ad
Thursday, 18 July 2019
'മറക്കരുത്, ജനങ്ങളാണ് പരമാധികാരി'; സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment