തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നിലപാടുകൾക്കെതിരേ ഇടതുമുന്നണി സമരം തുടങ്ങും. ആദ്യഘട്ടമായി ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തും. അന്നുതന്നെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ബഹുജനമാർച്ചിനുശേഷം, നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറുമണ്ഡലങ്ങളിൽ പ്രവർത്തകസമിതി യോഗങ്ങൾ നടക്കും. പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം എല്ലാരംഗത്തും കേരളത്തോട് അവഗണനയാണ്. കേന്ദ്രബജറ്റിൽ കേരളവിരുദ്ധ സമീപനവുമാണ്. തീവ്ര ഉദാരീകരണനയത്തിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കുകയാണ്. പെട്രോളിയം വിലവർധന ഏറ്റവുമധികം ബാധിക്കുക കേരളത്തെയാണ്. മണ്ണെണ്ണ വിലവർധന മത്സ്യത്തൊഴിലാളിമേഖലയിൽ വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിലും തൊഴിലുറപ്പ്-ഐ.സി.ഡി.എസ്. പദ്ധതികൾക്കുള്ള നീക്കിയിരിപ്പും കുറഞ്ഞു. ജി.എസ്.ടി. നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്കുള്ള നികുതിവരുമാനം ഇടിഞ്ഞു. കേന്ദ്ര നികുതിവരവിന് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്കു നീക്കിവെക്കുന്നില്ല. നിർഭാഗ്യവശാൽ കോൺഗ്രസും കേന്ദ്രാനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിനെതിരേ ജനങ്ങളെ അണിനിരത്താൻ അവർ ശ്രമിക്കുന്നില്ല. പകരം സംസ്ഥാനസർക്കാരിനെതിരേ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്കെതിരേ പ്രസംഗിക്കുകയുമാണു ചെയ്യുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഘടകകക്ഷികൾക്ക് പൂർണ തൃപ്തിയുണ്ടെന്നും മറ്റുവിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാടെടുത്തു യൂണിവേഴ്സിറ്റി കോളേജ് അക്രമങ്ങളിൽ ശരിയായ നിലപാടാണ് സർക്കാരെടുത്തതെന്നു വിജയരാഘവൻ. പൊതുരീതിയിൽനിന്നു വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ടായപ്പോൾ എസ്.എഫ്.ഐ. തിരുത്താൻ തയ്യാറായി. ഇടതുസർക്കാരിന്റെ സമീപനം ജനവിരുദ്ധമാകരുത് എന്നതിൽ എല്ലാകക്ഷികൾക്കും ജാഗ്രതയുണ്ട്. വ്യതിയാനമുണ്ടായാൽ തിരുത്തുന്നതാണ് സമീപനം -അദ്ദേഹം പറഞ്ഞു. content highlights:centers apathy towards kerala
from mathrubhumi.latestnews.rssfeed https://ift.tt/2LZcxTS
via IFTTT
Post Top Ad
Thursday, 18 July 2019
കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം: ഇടതുമുന്നണി സമരത്തിന്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment