മഴ: ഇന്ന് മൂന്നുജില്ലകളിൽ റെഡ് അലർട്ട് - News4Max

Breaking

Post Top Ad

Friday, 19 July 2019

മഴ: ഇന്ന് മൂന്നുജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററിൽ കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറു ദിശയിൽനിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വെള്ളി * ആലപ്പുഴയിലും എറണാകുളത്തും അതിശക്തമായ മഴയ്ക്കുസാധ്യത. ഓറഞ്ച് അലർട്ട് * തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ശക്തമായ മഴമുന്നറിയിപ്പിനുള്ള യെല്ലോ അലർട്ട് ശനിയാഴ്ച * എറണാകുളത്ത് ഓറഞ്ച് അലർട്ട് * പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ -യെല്ലോ അലർട്ട് ഞായറാഴ്ച * ഇടുക്കി, എറണാകുളം-ഓറഞ്ച് അലർട്ട് * കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് -യെല്ലോ അലർട്ട് തിങ്കൾ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്-യെല്ലോ അലർട്ട് Content Highlights:heavy rain in kerala, red alert in three districts

from mathrubhumi.latestnews.rssfeed https://ift.tt/2SoXvIl
via IFTTT

No comments:

Post a Comment

Post Bottom Ad

Pages