രാജ്യത്ത് മൂന്നുകൊല്ലത്തിനിടെ അയ്യായിരത്തിലേറെ കസ്റ്റഡിമരണം - News4Max

Breaking

Post Top Ad

Thursday, 18 July 2019

രാജ്യത്ത് മൂന്നുകൊല്ലത്തിനിടെ അയ്യായിരത്തിലേറെ കസ്റ്റഡിമരണം

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ 427 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 5049 പേരും മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. 2016-17 കാലയളവിൽ പോലീസ് കസ്റ്റഡിയിൽ 145 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 1616 പേരും മരിച്ചു. 2017-18 കാലയളവിൽ 146 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചു; ജുഡീഷ്യൽ കസ്റ്റഡിയിൽ 1636 പേരും. 2018-19 കാലയളവിൽ പോലീസ് കസ്റ്റഡിയിൽ 136 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 1797 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കെന്നും മന്ത്രി വിവരിച്ചു. Content Highlights:Custodial death, India

from mathrubhumi.latestnews.rssfeed https://ift.tt/2JRs31F
via IFTTT

No comments:

Post a Comment

Post Bottom Ad

Pages