ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 14 ആയി. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നായകളെ ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണസേന തെരച്ചില്‍ തുടരുകയാണ്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11- ഓടെയാണ് കെട്ടിടം തകര്‍ന്നു വീണത്.
ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപായം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡോംഗ്രിയിലെ ടാന്‍ഡല്‍ തെരുവിലുള്ള കെസര്‍ബായ് എന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2LWoDgQ
via IFTTT
No comments:
Post a Comment