അന്ന് കപിലിന് വട്ടായെന്നാണ് ഞങ്ങള്‍ കരുതിയത് - ശ്രീകാന്ത് - News4Max

Breaking

Post Top Ad

Monday, 27 May 2019

അന്ന് കപിലിന് വട്ടായെന്നാണ് ഞങ്ങള്‍ കരുതിയത് - ശ്രീകാന്ത്

ലണ്ടൻ: 1983 ലോകകപ്പിനായി ഇന്ത്യ വിടുമ്പോൾ കിരീടം നേടുമെന്ന് കരുതിയിട്ടേയില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൃഷ്ണമചാരി ശ്രീകാന്ത്. ക്യാപ്റ്റൻ കപിൽ ദേവിന്റെ ആത്മവിശ്വാസമാണ് ആ ചരിത്ര വിജയത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1983-ൽ ഇന്ത്യ വിടുമ്പോൾ ലോകചാമ്പ്യൻമാരാകും എന്നൊന്നും ഞങ്ങൾ കരുതിയതേയില്ല. ബോംബെയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എന്റെ വിമാനം ക്രിക്കറ്റ് ലോകകപ്പിനായി ലണ്ടനിൽ ഒന്ന് നിർത്തുന്നു എന്നതുപോലെയായിരുന്നു അത് - ശ്രീകാന്ത് ഐ.സി.സി മീഡിയയോട് പറഞ്ഞു. കാരണം ആദ്യ രണ്ട് ലോകകപ്പുകളിൽ കളിച്ചെങ്കിലും ആകെ ഈസ്റ്റ് ആഫ്രിക്കയെ മാത്രമാണ് തങ്ങൾക്ക് തോൽപ്പിക്കാനായിരുന്നത്. ടെസ്റ്റ് പദവി പോലുമില്ലാത്ത ശ്രീലങ്കയോടുവരെ തങ്ങൾ തോറ്റിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് കപിലിന്റെ വിശ്വാസമാണ് ഞങ്ങളുടെ സമീപനത്തെ തന്നെ മാറ്റിമറിച്ചത്. വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ തന്നെയായിരുന്നു കാര്യങ്ങളുടെ തുടക്കം. ടൂർണമെന്റിനു മുൻപ് വിൻഡീസിൽ പര്യടനം നടത്തിയപ്പോൾ ഗയാനയിൽ നടന്ന ഒരു മത്സരത്തിൽ ഞങ്ങൾ ജയിച്ചിരുന്നു. ഒരു തവണ അവരെ തോൽപ്പിക്കാൻ നമുക്ക് സാധിച്ചെങ്കിൽ വീണ്ടും ഒരു തവണ കൂടി അതിന് സാധിക്കില്ലേയെന്ന് കപിൽ ഞങ്ങളോട് ചോദിച്ചു. അദ്ദേഹത്തിന് വട്ടായെന്നാണ് അന്ന് ഞങ്ങൾ കരുതിയത്. എന്നാൽ കപിലിന്റെ ആത്മവിശ്വാസം കാരണം പിന്നീട് അത് സത്യമാണെന്ന് ഞങ്ങൾക്കും തോന്നിത്തുടങ്ങി. ഞങ്ങൾ അവരെ തോൽപ്പിക്കുകയും ചെയ്തു - ശ്രീകാന്ത് പറഞ്ഞു. സിംബാബ്വെയ്ക്കെതിരായ കപിലിന്റെ ചരിത്ര ഇന്നിങ്സിനെ കുറിച്ചും അദ്ദേഹം വാചാലനായി. അത് പച്ചപ്പ് നിറഞ്ഞ വിക്കറ്റായിരുന്നു. ആദ്യം ബാറ്റ് ചെയ്തത് ഞങ്ങളും. ഗവാസ്ക്കറും ഞാനും ഡക്കായി. കാര്യങ്ങൾ മനസിലാക്കിയെടുക്കുമ്പോഴേക്കും ഞങ്ങൾ അഞ്ചിന് 17 എന്ന നിലയിലായിരുന്നു. ഞങ്ങൾക്ക്കടുത്ത നാണക്കേടു തോന്നി. പക്ഷേ കപിൽ ദേവ് ക്രീസിൽ ചെന്ന് പ്രതിരോധിക്കുന്നതിനു പകരം തന്റെ ശൈലിയിൽ അടിച്ചു കളിക്കാനാരംഭിച്ചു. അതൊരു അദ്ഭുത ഇന്നിങ്സായിരുന്നു - ശ്രീകാന്ത് ഓർത്തു. 1981 മുതൽ 1992 വരെ ഇന്ത്യയ്ക്കായി കളിച്ച കെ. ശ്രീകാന്ത് 43 ടെസ്റ്റുകളിലും 146 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. Content Highlights:icc world cup we never thought of winning 1983 world cup srikkanth

from sports rss feed http://bit.ly/2HWCRdZ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages