മലയാളത്തിലെ ഡബ്ലുസിസിയ്ക്ക് സമാനമായി തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ. ‘വോയ്‌സ് ഓഫ് വിമണ്‍’ എന്ന പേരിലാണ് സംഘടന രൂപം കൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സംഘടനയില്‍ എണ്‍പതോളം പേര്‍ അംഗങ്ങളായിട്ടുണ്ട്.
മിടൂ മൂവ്‌മെന്റ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മേഖലയാണ് തെലുങ്ക്. നിരവധി പേരാണ് തങ്ങള്‍ക്ക് നേരെയുണ്ടായ അക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ സമാന സ്വഭാവമുള്ള സംഘടനയായ ഡബ്ലുസിസി രണ്ട് വര്‍ഷം മുമ്പാണ് രൂപം കൊണ്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2Wy3Kyg
via IFTTT
No comments:
Post a Comment