നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാനിരിക്കെ വീണ്ടും മുസ്ലീം സമുദായത്തിന് നേരെ ആക്രമണം വ്യാപകമാകുന്നു. ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം നടന്നത്.
പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റപ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. അക്രമിയെ തള്ളിയിട്ട് താന്‍ ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിപിഐ നേതാവ് കനയ്യകുമാറും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.
‘മദ്യലഹരിയിലായിരുന്നു അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞയുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നു’ മുഹമ്മദ് ഖാസിം പറഞ്ഞു.
One more hate crime against Muslim.
A Muslim Hawker shot at in Begusarai, Bihar
Some guy asked his name, he said “Mohd Qasim” then perpetrator said ” BC tu yaha kya kar raha hai, tujhe to Pakistan mein hona chahiye” and shot fire on him.
This is Modi’s Hindu Rashtra 2.0 pic.twitter.com/rpZTfQ9EvI
— Md Asif Khan آصِف (@imMAK02) May 26, 2019
ഇന്നലെ, ബിഹാറില്‍ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 25 കാരനായ മുസ്ലിം യുവാവിനെ അജ്ഞാതര്‍ മര്‍ദിച്ചിരുന്നു. യുവാവിന്റെ തൊപ്പി വലിച്ചെറിയുകയും, ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കാനും ആക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലീംകുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2XgZcck
via IFTTT
No comments:
Post a Comment