കര്‍ണാടകയില്‍ വീണ്ടും ‘ഓപ്പറേഷന്‍ കമല’യ്ക്ക് അരങ്ങൊരുങ്ങുന്നു: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു - News4Max

Breaking

Post Top Ad

Sunday, 26 May 2019

കര്‍ണാടകയില്‍ വീണ്ടും ‘ഓപ്പറേഷന്‍ കമല’യ്ക്ക് അരങ്ങൊരുങ്ങുന്നു: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു

കര്‍ണാടകയില്‍ വീണ്ടും ‘ഓപ്പറേഷന്‍ കമല’യ്ക്ക് നീക്കം തുടങ്ങി ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാര്‍ വീണ്ടും വിമത നീക്കം നടത്തുന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു എംഎല്‍എമാരുടെ കൂടിക്കാഴ്ച. പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

അതേ സമയം പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായാണ് താന്‍ എസ്എം കൃഷ്ണയെ കണ്ടതെന്നായിരുന്നു അശോകിന്റെ പ്രതികരണം. ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ തനിക്ക് സൗഹൃദം പോലുമില്ലെന്നും അശോക് പറഞ്ഞു. എസ്എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപിയെ അഭിനന്ദിക്കാനാണ് താന്‍ എത്തിയതെന്നായിരുന്നു ജാര്‍ക്കിഹോളിയുടെ പ്രതികരണം.

സര്‍ക്കാരിനെ വീഴ്ത്താനുള്ള അന്തിമ നീക്കം നടത്താനായി കേന്ദ്ര നിര്‍ദ്ദേശം കാത്തിരിക്കുകയാണ് യെദ്യൂരപ്പയും നേതാക്കളും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 20 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് വരുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2Mby0e9
via IFTTT

No comments:

Post a Comment

Post Bottom Ad

Pages