ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാചടങ്ങിനു ക്ഷണിച്ച ജഗന്‍മോഹന്‍ ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്ന ആവശ്യം ഉന്നയിച്ചു. കൂടാതെ ആന്ധ്രയ്ക്കുള്ള 30,000 കോടി രൂപയുടെ ബില്ലുകള്‍ ഉടനടി തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ പദ്ധതികളെ സംബന്ധിച്ച പ്രത്യേക നിവേദനവും നല്‍കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ജഗന്‍ സന്ദര്‍ശിച്ചു.
നേരത്തെ എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടിരുന്നു. മോദി സര്‍ക്കാരും ആന്ധ്ര സര്‍ക്കാരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ഫണ്ട് അനുവദിക്കുന്നതലടക്കം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ജഗന്‍മോഹന്റെ നീക്കം. തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയുമായും കോണ്‍ഗ്രസുമായും സമദൂര നിലപാടാണ് സ്വീകരിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്ന കക്ഷിക്കൊപ്പം നിലകൊള്ളാനായിരുന്നു തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രാപ്രദേശില്‍ 175 സീറ്റുകളില്‍ 151 ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25ല്‍ 22 സീറ്റും ജഗന്‍മോഹന്റെ പാര്‍ട്ടിക്കായിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2EyTUBZ
via IFTTT
No comments:
Post a Comment