വിവാഹമുറപ്പിച്ച യുവതി കാമുകനൊപ്പം പോയി, പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കൂട്ടയടി - News4Max

Breaking

Post Top Ad

Monday, 27 May 2019

വിവാഹമുറപ്പിച്ച യുവതി കാമുകനൊപ്പം പോയി, പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കൂട്ടയടി

ആലപ്പുഴ: വിവാഹം ഉറപ്പിച്ച യുവതി കാമുകനൊപ്പം പോയി. കുടുംബാംഗങ്ങൾ സ്റ്റേഷൻ വളപ്പിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനും പരിക്ക്. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് മൂന്നുപേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പാനൂർ സ്വദേശിനിയായ പെൺകുട്ടി തന്റെ തിരിച്ചറിയൽ രേഖ വീട്ടുകാരിൽ നിന്നു വാങ്ങി നൽകണമെന്നാവശ്യപ്പെട്ടു തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ വിവാഹം നേരത്തെ വീട്ടുകാർ മറ്രൊരാളുമായി ഉറപ്പിച്ചിരുന്നു. അടുത്തയാഴ്ചയായിരുന്നു വിവാഹതീയതി നിശ്ചയിച്ചതും. എന്നാൽവിവാഹം ഉറപ്പിച്ച പെൺകുട്ടി കാമുകനൊപ്പം പോവുകയായിരുന്നു. എന്നാൽവിവാഹം റജിസ്റ്റർ ചെയ്യാൻ എസ്എസ്എൽസി രേഖ വേണമെന്നാവശ്യപ്പെട്ട്പെൺകുട്ടിയും യുവാവും പോലീസ് സ്റ്റേഷനിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു കക്ഷികളേയും പോലീസ് വിളിച്ചു വരുത്തി. പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖ വീട്ടിലില്ലെന്ന്രക്ഷിതാവ്അറിയിച്ചതോടെ ഡ്യൂപ്ക്കേറ്റെടുക്കാൻ നിർദ്ദേശിച്ചു പൊലീസു് പരാതി തീർപ്പാക്കി. സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയതോടെ ഇരുകക്ഷികളും തമ്മിൽ സ്റ്റേഷനു മുന്നിലെ റോഡിൽ വെച്ച് വാക്കേറ്റവും തുടർന്നു. കൂട്ട അടിയുമായി. ബഹളം കേട്ട് പുറത്തെത്തിയ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അടി തുടരുകയായിരുന്നു. ഈ സമയം സ്റ്റേഷനിൽ ഏതാനും പോലീസുകാരെ ഉണ്ടായിരുന്നുള്ളു.അക്രമം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫിസർ സജാദിനാണ് പരുക്കേറ്റത്. ഇയാളെ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരിൽ ഉൾപ്പെട്ട യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു. content highlights:young girl eloped with boy friend a week before her marriage in alappuzha

from mathrubhumi.latestnews.rssfeed http://bit.ly/2Wpypxj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages