ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍ - News4Max

Breaking

Post Top Ad

Monday, 27 May 2019

ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍

ദുബായ്: ദുബായിയിലെ സ്വർണമേഖലയിൽ നിക്ഷേപം നടത്തുന്ന പത്ത് രാജ്യങ്ങളിൽ ഇന്ത്യ മുന്നിൽ. പാകിസ്താൻ, ബ്രിട്ടൺ, സൗദി അറേബ്യ, സ്വിറ്റ്സർലൻഡ്, ഒമാൻ, ജോർദാൻ, ബെൽജിയം, യെമൻ, കാനാഡ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. സ്വർണമേഖലയുമായി ബന്ധപ്പെട്ട് ദുബായിയിയിൽ 4,086 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൊട്ടാകെ 62,125 പേരാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇവരിൽ 2,113 പേർ സ്ത്രീകളാണ്. 4086 കമ്പനികളിൽ 2,498 ലൈസൻസുകൾ ജ്വല്ലറികൾക്കുള്ളതാണ്. 1,184 ലൈസൻസുകൾ സ്വർണവും അമൂല്യ ലോഹങ്ങളും വ്യാപാരം നടത്തുന്നതിനാണ്. 274 ബില്യൺ ദിർഹം മൂല്യമുള്ള സ്വർണവും ഡയമണ്ടുമാണ് കഴിഞ്ഞവർഷം വില്പന നടന്നത്. 2017നെ അപേക്ഷിച്ച് മൂന്നുശതമാനം കൂടുതലാണിത്. 30 രാജ്യങ്ങളിൽനിന്നാണ് ദുബായിയിലേയ്ക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നത്. ദുബായിയിലെത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ.

from mathrubhumi.latestnews.rssfeed http://bit.ly/2MldaJc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages