മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷ - ശ്രീശാന്ത് - News4Max

Breaking

Post Top Ad

Monday, 27 May 2019

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷ - ശ്രീശാന്ത്

തിരുവനന്തപുരം: ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഒത്തുകളി കേസിൽസുപ്രീം കോടതി ക്ലീൻചിറ്റ് നൽകിക്കഴിഞ്ഞു. ഇനി ബി.സി.സി.ഐയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയാൻ കഴിയുമെന്ന് പറഞ്ഞ ശ്രീ, സ്കോട്ടിഷ് ലീഗ് കളിക്കാനുള്ള അനുമതിക്കായാണ് കാത്തിരിക്കുന്നതെന്നും വ്യക്തമാക്കി. തനിക്കെതിരേ ഉയർന്ന എല്ലാ ആരോപണങ്ങളെയും പോരാടി തോൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽകളിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ കേരള ക്രിക്കറ്റിൽ ഇപ്പോൾ മികച്ച കളിക്കാരുണ്ട്. അവർക്ക് ഒരു ബാധ്യതയാകാൻ താത്പര്യമില്ല. അത് കൊണ്ട് തന്നെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ മാത്രമേ വീണ്ടും കേരളത്തിനായി കളിക്കുകയുള്ളൂ. ക്രിക്കറ്റാണ് പ്രധാനം.അത് എവിടെയായാലും കളിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി. 2019 ലോകകപ്പിൽ ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ കാണാനാണ് തനിക്ക് ആഗ്രഹമെന്നും ശ്രീശാന്ത് പ്രതികരിച്ചു. ലോക ക്രിക്കറ്റിൽ വളരെ കാലം ഓസ്ട്രേലിയൻ ആധിപത്യമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയ്ക്കാണ് മേൽക്കൈ. 2003 ലോകകപ്പിൽ ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതിലും മോശമായ രീതിയിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്ത് ലോകകപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ മികച്ച ബാറ്റിങ് സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഇന്ത്യക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. 400 റൺസ് പോലും പിന്തുടർന്ന് ജയിക്കാൻ കഴിയുന്ന ഒരു മികച്ച ടീമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Sreesanth is hoping to come back to cricket within three weeks

from sports rss feed http://bit.ly/2YNmTtf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages