വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ ബാധിച്ചു- എ.കെ ബാലന്‍ - News4Max

Breaking

Post Top Ad

Sunday, 26 May 2019

വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ ബാധിച്ചു- എ.കെ ബാലന്‍

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർഎ.വിജയരാഘവന്റെ പരാമർശം ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് എകെ ബാലൻ.വിജയരാഘവന്റെപരമാർശം ആലത്തൂരിലെ പരാജയത്തിന് കാരണമായെന്നും എകെ ബാലൻ പറഞ്ഞു. "രമ്യ ഹരിദാസിനെതിരായ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം. വിജയരാഘവന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്".പാർട്ടി തലത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എകെ ബാലൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രമ്യക്കെതിരേ അധിക്ഷേപിക്കുന്ന തരത്തിൽ എ വിജയരാഘവൻ സംസാരിച്ചത് വലിയ വിവാദമായിരുന്നു. "സ്ഥാനാർഥിത്വം അറിഞ്ഞയുടൻ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു... ആ കുട്ടിയുടെ കാര്യം എന്താവുമോ എന്ന് പറയുന്നില്ലെന്നാണ് വിജയരാഘവൻ പ്രസംഗിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത പൊന്നാനിയിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്. "പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെർപ്പുളശ്ശേരി, കൊടുവാൾ സംഭവങ്ങളിൽ ഗൂഢാലോചന ഉണ്ടായെന്നാണ് രാജേഷ് പറഞ്ഞത്.ഇക്കാര്യത്തിലും സമഗ്ര അന്വേഷണം ഉണ്ടാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായിഎകെ ബാലൻ പറഞ്ഞു. content highlights:AK balan on A Vijayaraghavan speech against Remya haridas

from mathrubhumi.latestnews.rssfeed http://bit.ly/2X1E0qR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages