തൊഴുകയ്യോടെ മമ്മൂക്കയുടെ മുന്നില്‍ നിന്ന് ആ അമ്മ പറഞ്ഞു മതി, എനിക്ക് ഇതുമതി; പുതിയ ചിത്രം ഉണ്ടയുടെ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് റോണി ഡേവിഡ് - News4Max

Breaking

Post Top Ad

Sunday, 26 May 2019

തൊഴുകയ്യോടെ മമ്മൂക്കയുടെ മുന്നില്‍ നിന്ന് ആ അമ്മ പറഞ്ഞു മതി, എനിക്ക് ഇതുമതി; പുതിയ ചിത്രം ഉണ്ടയുടെ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് റോണി ഡേവിഡ്

അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാനൊരുക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട അണിയറയിലൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ടയില്‍ ഒരു പ്രധാന വേഷവം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഡോക്ടര്‍ കൂടിയായ റോണി റോണി പറയുന്നത് അദ്ദേഹം പഠിച്ച എംബിബിഎസിനെക്കാള്‍ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്.ലൊക്കേഷനില്‍ വെച്ചുണ്ടായ മറക്കാനാവാത്ത ഒരു അനുഭവവും മനോരമയുമായുള്ള ഒരു അഭിമുഖത്തില്‍ റോണി വെളിപ്പെടുത്തുന്നു.

വയസായ ഒരു അമ്മ ഷൂട്ടിങ് കാണാനെത്തി. മമ്മൂട്ടിയെ കാണാനാണ് അമ്മ എത്തിയത്. ഗുരുവായൂരപ്പന്റെ മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന പോലെ ആ അമ്മ കുറേ നേരം അദ്ദേഹത്തെ നോക്കി നിന്നു. തൊഴുതു പിടിച്ച കൈ താഴെയിടാന്‍ അമ്മ തയാറായില്ല. മമ്മൂട്ടി ഇത് ശ്രദ്ധിച്ച് അമ്മയുടെ മുന്നിലെത്തി. അപ്പോള്‍ ആ അമ്മ പറഞ്ഞു. മതി, എനിക്ക് ഇതുമതി.. ഇനി മരിച്ചാലും കുഴപ്പമില്ല. എന്നിട്ട് അവര്‍ തിരിഞ്ഞുനടന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന മമ്മൂക്കയുടെ മുഖം ഇപ്പോഴും എന്റെ മനസില്‍ ഉണ്ട്.

ഇപ്പോഴും കണ്ണില്‍ നിന്നും അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങള്‍ കാണുമ്പോള്‍. ഇത്ര വലിയ നടനായിട്ടും സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും അദ്ദേഹം തയാറാണ്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ മൈസൂരില്‍ വച്ച് അദ്ദേഹം സെറ്റിലുള്ളവര്‍ക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. ഇത്രത്തോളം മല്‍സരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല. കാരണം കൃത്യമായ ഗൃഹപാഠം ചെയ്ത് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ വരുന്ന ഷൂട്ടിങ് സംഘം. ഒപ്പമുള്ള അഭിനേതാക്കളും അങ്ങനത്തന്നെ. ഉണ്ട പുതിയ അനുഭവമായിരുന്നു. ആ വാക്കുകള്‍ക്ക് അദ്ദേഹം വിളമ്പിയ ഭക്ഷണത്തേക്കാള്‍ രുചിയും ആരോഗ്യവും ഉണ്ടായിരുന്നു. റോണി പറഞ്ഞു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2Ex4fy6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages