വനത്തില്‍ ഏറുമാടമുണ്ടാക്കി സുഖിച്ചുകഴിഞ്ഞ മോഷ്ടാവിനെ കുടുക്കി പോലീസ്‌ - News4Max

Breaking

Post Top Ad

Saturday, 25 May 2019

വനത്തില്‍ ഏറുമാടമുണ്ടാക്കി സുഖിച്ചുകഴിഞ്ഞ മോഷ്ടാവിനെ കുടുക്കി പോലീസ്‌

അത്യാധുനിക സൗകര്യങ്ങളുള്ള ഏറുമാടത്തിൽ താമസിക്കുന്ന ആളെ തപ്പിയെത്തിയ പോലീസിന്റെ വലയിലായത് ഭവനഭേദനക്കേസിലെ പ്രതി. തീ കായുന്നതിനുള്ള സംവിധാനം, ബാർബിക്യു, വൈദ്യുതിതുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഏറുമാടത്തിലായിരുന്നു വിദ്വാന്റെ താമസം. അമ്പത്തിയാറുകാരനായ മാർക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. അമേരിക്കയിലെ പൊമോണയിലാണ് രസകരമായ സംഭവം നടന്നത്. അനധികൃതമായി വനമേഖലയിൽ ഏറുമാടമുണ്ടാക്കി ഒരാൾ താമസിക്കുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയതായിരുന്നു പൊമോണ പോലീസ്. ഹെലികോപ്ടർ ഉൾപ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഏറുമാടത്തിന്റെ സ്ഥാനം കൃത്യമായി പോലീസ് കണ്ടെത്തിയത്. ഉയരമുള്ള മരത്തിന് മുകളിലാണ് ഏറുമാടം പണിതിരുന്നത്. ഏറുമാടത്തിനുള്ളിൽ നിന്ന് നോക്കിയാൽ പ്രദേശത്തിന്റെ നല്ലൊരു കാഴ്ച തന്നെ ലഭ്യമാണ്. പലപ്രാവശ്യം ആവശ്യപ്പെട്ടതിന് ശേഷമാണ് മാർക്ക് താഴേക്കിറങ്ങാൻ കൂട്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പൊമോണ പോലീസ് സംഭവം ഏറുമാടത്തിന്റെ ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഏപ്രിൽ 18 ന് നടന്ന ഒരു മോഷണത്തിലെ പ്രതിയാണ് മാർക്കെന്ന്പിന്നീടാണ് തിരിച്ചറിഞ്ഞത്. മാർക്ക് താഴെയിറങ്ങിയയുടനെ തന്നെ പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വനമേഖലയിൽ പ്രവേശിക്കാൻ അനുവാദം ആവശ്യമായിരിക്കെയാണ് ഏറുമാടം നിർമിച്ചുള്ള മാർക്കിന്റെ താമസം. Content Hoghlights: Burglary Suspect Found Living In Treehouse, Pomona

from mathrubhumi.latestnews.rssfeed http://bit.ly/2W1sdfH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages