അന്ന് ആമിര്‍, ഇന്ന് ബോള്‍ട്ട്; തകര്‍ന്നടിഞ്ഞ് ഇന്ത്യ - News4Max

Breaking

Post Top Ad

Saturday, 25 May 2019

അന്ന് ആമിര്‍, ഇന്ന് ബോള്‍ട്ട്; തകര്‍ന്നടിഞ്ഞ് ഇന്ത്യ

ഓവൽ: ലോകകപ്പ് ക്രിക്കറ്റിന്മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസീലൻഡിനു മുന്നിൽ പതറി ഇന്ത്യ. കീവീസ് ബൗളർ ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. 2017-ൽ ഇതേ വേദിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക് ബൗളർ മുഹമ്മദ് ആമിറിനെതിരേ ഇതേ രീതിയിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ പതറിയത്. അന്ന് കിരീടവും ഇന്ത്യ കൈവിട്ടു. ആമിറിന്റെ സ്വിങ്ങിനു മുന്നിൽ അന്ന് പതറിയ ഇന്ത്യ ഇന്ന് ബോൾട്ടിന്റെ പന്തിന്റെ മൂവ്മെന്റിനു മുന്നിലും മുട്ടുമടക്കുകയായിരുന്നു. ഇന്നിതാ സന്നാഹ മത്സരത്തിൽ മറ്റൊരു ഇടംകൈയൻ പേസർ ഇന്ത്യയെ വിറപ്പിച്ചിരിക്കുകയാണ്. ബോൾട്ട് ആഞ്ഞടിച്ചപ്പോൾ നാലിന് 39 എന്ന നിലയിലേക്ക് ഇന്ത്യ വീണു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 22 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ (2), ശിഖർ ധവാൻ (2), വിരാട് കോലി (18), കെ.എൽ രാഹുൽ (6), ഹാർദിക് പാണ്ഡ്യ (30), ദിനേഷ് കാർത്തിക് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്കോർ ബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത്തും ധവാനും പുറത്തായി. നാലാമനായി രാഹുലാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. എന്നാൽ ബോൾട്ടിന്റെ ഷോർട്ട്ബോൾ വിക്കറ്റിലേക്ക് തട്ടിയിട്ട് രാഹുലും മടങ്ങി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമും 13 പേരുടെ സ്ക്വാഡാണ് മത്സരത്തിനായി പ്രഖ്യാപിച്ചത്. നെറ്റ്സിൽ ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാർ ജാദവും ഇന്ത്യൻ നിരയിൽ കളിക്കുന്നില്ല. Content Highlights:Trent Boult leave India reeling

from sports rss feed http://bit.ly/2MiRdKO
via IFTTT

No comments:

Post a Comment

Post Bottom Ad

Pages