വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ കഥയുമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഒരുങ്ങുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങള്‍ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തോളം ഉള്ള ഞങ്ങളുടെ തയ്യാറെടുപ്പിന്റെ ദൃശ്യ രൂപം നിങ്ങളിലേക് എത്തിക്കാന്‍. അതിനിനി അധികനാള്‍ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് …. എല്ലാ കാത്തിരിപ്പുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട്. അപ്പൊ തുടങ്ങുകയല്ലേ സൈമ? ഇതിനൊപ്പം പ്രിയസുഹൃത്ത് സാനി യാസ് ഡിസൈന്‍ ചെയ്ത ഫാന്‍ മെയ്ഡ് പോസ്റ്റര്‍ കൂടെ നിങ്ങള്‍ക്കായി ഷെയര്‍ ചെയുന്നു.’ ശ്രീനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2EwJa6Y
via IFTTT
No comments:
Post a Comment