കൊച്ചി ബ്രോഡ്‌വേയില്‍ വന്‍തീപ്പിടിത്തം - News4Max

Breaking

Post Top Ad

Monday, 27 May 2019

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍തീപ്പിടിത്തം

ഫോട്ടോ: ടി കെ പ്രദീപ് കുമാർ കൊച്ചി: എറണാകുളം ബ്രോഡ്വേയിൽ വസ്ത്രവ്യാപാരസ്ഥാപനത്തിന് തീപിടിച്ചു. രാവിലെ പത്തുമണിയോടെയാണ് സംഭവം. മൂന്നുനിലക്കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കട പൂർണമായും കത്തിനശിച്ചു. നാലു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബ്രോഡ് വേയിലെ പഴയ കെട്ടിടങ്ങളിലൊന്നിനാണ് തീപിടിച്ചത്. മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കുന്നുണ്ട്. തുണി, ഓയിൽ തുടങ്ങിയ വസ്തുക്കൾ വിൽക്കുന്ന കടകൾക്കു സമീപമാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫോട്ടോ: ടി കെ പ്രദീപ് കുമാർ ഫോട്ടോ: ടി കെ പ്രദീപ് കുമാർ content highlights:fire breaks out in kochi

from mathrubhumi.latestnews.rssfeed http://bit.ly/2Xb3Ski
via IFTTT

No comments:

Post a Comment

Post Bottom Ad

Pages