ഒരൊറ്റ ദിവസം ആയിരത്തിലധികം പേര്‍ക്ക് അന്നം വിളമ്പി, ലോക റെക്കോഡ് നേടി ഗൗതം - News4Max

Breaking

Post Top Ad

Monday, 27 May 2019

ഒരൊറ്റ ദിവസം ആയിരത്തിലധികം പേര്‍ക്ക് അന്നം വിളമ്പി, ലോക റെക്കോഡ് നേടി ഗൗതം

അശരണർക്ക് അന്നം വിളമ്പി യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ ഗൗതം കുമാർ. ഒരുദിവസം ആയിരത്തിലധികം പേർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയതിനുള്ള റെക്കോഡാണ് യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സ് ഇദ്ദേഹത്തിനു സമ്മാനിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. Photo: ANI യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ഇന്ത്യാ പ്രതിനിധി കെ വി രമണയും തെലങ്കാന പ്രതിനിധി ടി എം ശ്രീലതയും ചേർന്ന് പുരസ്കാരം ഗൗതമിന് കൈമാറി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെർവ് നീഡി എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ഗൗതം. ഞായറാഴ്ചയാണ് റെക്കോഡിന് അർഹമായ കാര്യം ഗൗതം ചെയ്തത്. Photo: ANI മൂന്നു വ്യത്യസ്തയിടങ്ങളിലായി ആയിരത്തിലധികം പേർക്ക് ഭക്ഷണം നൽകുകയായിരുന്നു. ആദ്യം ഗാന്ധി ആശുപത്രി, രണ്ടാമത് രാജേന്ദ്രനഗർ മൂന്നാമത് ചൗതുപ്പലിലെ അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ഗൗതം അന്നം നൽകിയത്. 2014ലാണ് സെർവ് നീഡി സംഘടന ഗൗതം ആരംഭിച്ചത്. നിലവിൽ 140 വോളണ്ടിയേഴ്സാണ് സെർവ് നീഡിനുള്ളത്. ഇത്തരത്തിലുള്ള സാമൂഹികസേവന പ്രവർത്തനങ്ങൾ 2014 മുതൽ നടത്തിവരുന്നുണ്ട്. ഇന്ന് ആയിരത്തിലധികം പേർക്ക് തനിച്ച് ഭക്ഷണം വിളമ്പി. അതൊരു ലോക റെക്കോഡാണ്- ഗൗതം പറയുന്നു. Photo: ANI content highlights:Gowtham Kumar included in Universal Book of Records for serving food to over 1000 people in one day

from mathrubhumi.latestnews.rssfeed http://bit.ly/30Eulsq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages