‘അഖ്ലാഖിനെ കൊന്നവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നണ്ടെന്ന് അറിയില്ലേ? എത്ര മുസ്ലിം എം.പിമാര്‍ ബിജെപിക്കുണ്ട്’; മോദിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഒവൈസി - News4Max

Breaking

Post Top Ad

Sunday, 26 May 2019

‘അഖ്ലാഖിനെ കൊന്നവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നണ്ടെന്ന് അറിയില്ലേ? എത്ര മുസ്ലിം എം.പിമാര്‍ ബിജെപിക്കുണ്ട്’; മോദിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഒവൈസി

രാജ്യത്ത് മുസ്ലീംങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കുന്നുണ്ടല്ലോ എങ്കില്‍ അഖ്ലാഖിനെ കൊന്നവര്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം തീര്‍ച്ചയായും മനസ്സിലാക്കണമെന്ന് ഒവൈസി കുറ്റപ്പെടുത്തി.

‘മുസ്ലിങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന് അദ്ദേഹത്തിനു തോന്നിയാല്‍, പശുവിന്റെ പേരില്‍ കൊല നടത്തുന്ന, മുസ്ലിങ്ങളെ മര്‍ദ്ദിക്കുന്ന, ഞങ്ങളുടെ വീഡിയോ ദൃശ്യങ്ങളെടുക്കുന്ന സംഘങ്ങളെ അദ്ദേഹം തടയണം. യഥാര്‍ഥത്തില്‍ മുസ്ലിങ്ങള്‍ ഭയത്തിലാണു കഴിയുന്നതെങ്കില്‍ എത്ര മുസ്ലിം എം.പിമാര്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു ലോക്സഭയിലെത്തുന്നുണ്ടെന്ന് മോദി പറയണം. ഇതാണു മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊണ്ടുപോകുന്ന വൈരുദ്ധ്യവും ഇരട്ടത്താപ്പും.’- ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതിന് ശേഷം ഇന്നലെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് നരേന്ദ്ര മോദി ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞത്. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം എന്നതിനൊപ്പം എല്ലാവര്‍ക്കും സുരക്ഷ എന്നതും നടപ്പാക്കുമെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ ഗോസംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നിരുന്നു. ഇന്നലെ മധ്യപ്രദേശില്‍ സ്ത്രീയെ ഉള്‍പ്പെടെ മൂന്നു പേരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരമേല്‍ക്കാനിരിക്കെയായിരുന്നു പശുവിന്റെ പേരിലുള്ള ക്രൂരമര്‍ദ്ദനം.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X6LyIN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages