മോദി തരംഗത്തില്‍ കേവലഭൂരിപക്ഷവും കടന്ന് വീണ്ടും അധികാരമേല്‍ക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. എന്നാല്‍ അതിന് മുമ്പ് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. നോമ്പ് കാലത്ത് പള്ളിയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ 25 കാരനായ മുസ്ലിം യുവാവിനെ അജ്ഞാതര്‍ മര്‍ദിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. യുവാവിന്റെ തൊപ്പി വലിച്ചെറിയുകയും, ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കാനും ആക്രമികള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെ രാത്രി ബിഹാറിലെ ഗുര്‍ഗോണില്‍ വെച്ചായിരുന്നു സംഭവം. പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവാവ് ആക്രമിക്കപ്പെട്ടത്. സംഭവമുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രേഖപ്പെടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
A 25 year old man from Bihar was allegedly beaten, asked to chant Bharat Mata Ki Jai & Jai Sri Ram by an unknown person, who also threw his skull cap to the ground. Incident happened while he was returning home after prayers in Gurgaon last night. FIR registered. @IndianExpress
— Sakshi Dayal (@sakshi_dayal) May 26, 2019
അതേസമയം, ഇന്നലെ ബീഫ് കടത്തിയെന്ന് ആരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മധ്യപ്രദേശിലെ സിയോണിയിലായിരുന്നു സംഭവം.
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്ന് ആരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡിലൂടെ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും വലിയ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷം ആക്രമികള്‍ ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദ്യശ്യം ആക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2EAG8yu
via IFTTT
No comments:
Post a Comment