ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുതെന്ന് ഡിഎംകെ നേതാവ് കനിമൊഴി. ഐക്യം തുടരണമെന്നും വീഴ്ചകള്‍ ഒരുമിച്ചിരുന്ന് വിലയിരുത്തണമെന്നും അവര്‍ പറഞ്ഞു.
പാളിച്ചകള്‍ വിലയിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും അവര്‍ അഭിനന്ദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്നു കനിമൊഴി. 5 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തമിളിസൈ സൗന്ദരരാജനെ പരാജയപ്പെടുത്തിയാണ് കനിമൊഴി വിജയിച്ചത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2HZd2dk
via IFTTT
No comments:
Post a Comment