പൊലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങിന് ഉപയോഗിക്കിന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ കള്ളനെ കൈയ്യോടെ പിടിച്ച് പൊലീസ്. ഡല്‍ഹിയിലെ പ്രീത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയതും കള്ളനെ പിടികൂടിയതും.
പൊലീസ് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്ന പ്രതിയെ കണ്ടത്. ഡല്‍ഹി പൊലീസ് എന്നെഴുതിയ ബൈക്കില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ചിരുന്നു.
സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിതെന്ന് മനസ്സിലായത്. തുടര്‍ന്ന് വണ്ടി ഉള്‍പ്പെടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചണ്ഡിഗഡ് സ്വദേശിയായ 32കാരനാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസൊന്നും രജിസസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇതേകുറിച്ച് അനേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2EyQGOC
via IFTTT
No comments:
Post a Comment