തൃശ്ശൂരിലെ എല്ലാ അമ്മമാര്‍ക്കും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി - News4Max

Breaking

Post Top Ad

Saturday, 25 May 2019

തൃശ്ശൂരിലെ എല്ലാ അമ്മമാര്‍ക്കും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തൃശ്ശൂരിന് നന്ദി അറിയിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്. തൃശ്ശൂരിലെ അമ്മമാരെയും തൃശ്ശൂർ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ തെച്ചിക്കോട്ടുകാവ്രാമചന്ദ്രനെയും പ്രത്യേകം പരാമർശിച്ചാണ് സുരേഷ് ഗോപി തൃശ്ശൂരിനോടുള്ള നന്ദി രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ...! എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി! എന്റെ വിശപ്പടക്കിയ എന്നെ ചേർത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി! ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ...! ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ സ്വന്തമാക്കിയിരുന്നു. Content Highlight: suresh gopi fb post after election result

from mathrubhumi.latestnews.rssfeed http://bit.ly/2W4VyWA
via IFTTT

No comments:

Post a Comment

Post Bottom Ad

Pages